കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ഓണക്കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ഓണക്കിറ്റ്, ഓണപ്പുടവ വിതരണോദ്‌ഘാടനം എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സോമൻ, ചേമഞ്ചേരി പഞ്ചായത്തംഗം സജിതാ ഷെറി, വാദ്യകലാ അക്കാദമി സംസ്ഥാന സമിതി ഉപാധ്യക്ഷൻ കലാമണ്ഡലം ശിവദാസൻ, കടമേരി ഉണ്ണിക്കൃഷ്ണൻ, പ്രജീഷ് കാർത്തികപ്പള്ളി, നന്മണ്ട വിജയൻ മാരാർ എന്നിവർ പങ്കെടുത്തു. ക്ഷേത്ര വാദ്യകലാ അക്കാദമി അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

