കുറുവങ്ങാട് യു. പി സ്കൂളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ആരോഗ്യവകുപ്പിൻ്റെയും, റോട്ടറി ക്ലബ് കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ ക്യാമ്പ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി ക്ലബ് കൊയിലാണ്ടി പ്രസിഡണ്ട് മേജർ ശിവദാസൻ (റിട്ട) അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ, തിരുവങ്ങൂർ ഹെൽത്ത് സെൻ്റർ സൂപ്പർ വൈസർ ജോയ് തോമസ്, റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ഇലക്ട് സുധീർ, കൗൺസിലർമാരായ രജീഷ് വെങ്ങളത്ത് കണ്ടി, സുധ, സി. പി മോഹനൻ, എൻ. കെ. മുരളി എന്നിവർ സംസാരിച്ചു.



                        
