കുറുവങ്ങാട് സെൻട്രൽ യു.പി സ്ക്കൂൾ ശതാബ്ദി ആഘോഷം ശ്രദ്ധേയമായി

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി എഴുത്തരങ്ങ്, വരയരങ്ങ്, സ്വാദരങ്ങ് പരിപാടി നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.വി.മുസ്തഫ അധ്യക്ഷത വഹിച്ചു.
കെ. സുകുമാരന്‍, സി.പി. മോഹനന്, സി. അജിത് കുമാര്‍, കേളോത്ത് രാമചന്ദ്രന്, സി. ഗോപകുമാര്‍, പ്രധാനാധ്യാപകന് ആര്. സുബ്രഹ്മണ്യന് നമ്പൂതിരി, ടി.കെ. സത്യന്, ടി.പി. അനില്‍കുമാര്‍, എന്‍.പി. രവീന്ദ്രന്, എസ്.സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന എഴുത്തരങ്ങിന് രഘുനാഥ് നന്മണ്ടയും വരയരങ്ങിന് ഷാജി കാവില്‍, സുലൈഖ എന്നിവരും അമ്മമാര്‍ക്കായി നടത്തിയ പാചക ഡെമോണ്സ്ട്രേഷന് ക്ലാസ്സ് കൊടുവള്ളി പവിത്രം ഫുഡ്സിലെ ശ്രീകലയും നേതൃത്വം നല്കി. സ്വാദരങ്ങിന്റെ ഭാഗമായി ഭക്ഷ്യ വിപണന പ്രദര്‍ശനമേള സംഘടിപ്പിച്ചു.

സമാപന സമ്മേളനത്തില്‍ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ മത്സരത്തിലെ വിജയികള്‍ക്ക് ശശി കോട്ടില്‍ ക്യാഷ് അവാര്‍ഡുകളും മെമന്റോയും വിതരണം ചെയ്തു. ടി. വൃന്ദ, എ. രാധിക, കെ.ആര്. രേഖ, നിഖില്‍ മോഹന്‍, കെ.കെ. വിനോദ് എന്നിവര്‍ സംസാരിച്ചു.

