KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ 108 ആംബുലൻസിൻ്റെ സേവനം ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രമാക്കി 108 ആംബുലൻസിന്റെ സേവനം ആരംഭിച്ചു.  സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പുതു സംരഭമായ 108 ആംബുലൻസിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു.  തുടർന്നാണ് കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് ആംബുലൻസ് എത്തിച്ചത്.  റോഡപകടങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ടവരെ വളരെ വേഗത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
കൊയിലാണ്ടിയിൽ കെ.ദാസൻ എം.എൽ.എ. ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.  പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർ ഉൾപ്പെടെ 2 പേർ 24 മണിക്കൂറും ആംബുലൻസിൽ ഉണ്ടാവും.  108 എന്ന നമ്പറിലേക്ക് വിളിച്ച് സേവനം എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്നതാണ്.  ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ,  ആശുപത്രി ആർ.എം.ഒ. ഡോ. കെ നിഷ,  ഡോ. സുജിത് കുമാർ, ലേ സെക്രട്ടറി ശ്രീജയന്ത്, നഗരസഭാ കൗൺസിലർ  കെ. ഷിജു മാസ്റ്റർ മറ്റ് ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *