കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് ദേശീയതലത്തിൽ അംഗീകാരം

കൊയിലാണ്ടി: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണി സൃഷ്ടിച്ചുകൊണ്ട് ഇതിനകം തന്നെ ദേശീയ തലത്തിൽ ശ്രദ്ധേയമായി. കുടുംബശ്രീയുടെ സവിശേഷ ഉൽപ്പാദന വിതരണ സംവിധാനമായ ഹോംഷോപ്പ് പദ്ധതിക്ക് അമൃതസറിലും നിറഞ്ഞ കൈയ്യടി.
ഗാന്ധിജിയുടെ 150 ആം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് അമൃതസർ ജില്ലാ ലൈബ്രറിയും സാഞ്ചിച്ചാൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ‘സ്വാശ്രയത്വവും സുസ്ഥിര വികസനവും: ഗാന്ധിയൻ കാഴ്ചപ്പാട് ‘ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഹോംഷോപ്പ് പദ്ധതി പ്രവർത്തനങ്ങളെപ്പറ്റി അവതരണം നടത്തിയപ്പോൾ സദസ്സ് ഒന്നടങ്കം ഹർഷാരവത്തോടെയാണ് എതിരേറ്റത്.
കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ കച്ചവടക്കാർ കൈയ്യേറി: ബസ്സ് യാത്രക്കാർ ദുരിതത്തിൽ
ഹോംഷോപ്പ് മാതൃക ഗാന്ധിജിയുടെ സ്വാശ്രയഗ്രാമ സങ്കൽപ്പത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് സെമിനാറിലെ മുഖ്യാതിഥിയും പാർലമെൻറ് അംഗവുമായ ശ്രീ.എസ്. ഗുർജിത് സിംഗ് ഓജ്ല അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് താല്പര്യം പ്രകടിപ്പിക്കുകയുമുണ്ടായി.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് കണ്ണൂരിൽനിന്നുള്ള ടി വി നാരായണൻ, പി കെ സുധാകരൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹോം ഷോപ്പ് പദ്ധതിയെ പ്രതിനിധീകരിച്ച് പ്രസാദ് കൈതക്കൽ, ടി.കെ മഞ്ജുള എന്നിവരും പങ്കെടുത്തു.
