കിടപ്പിലായ രോഗികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി സ്നേഹസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റി, ഗ്രാമപഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കിടപ്പിലായ രോഗികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി സ്നേഹ സംഗമം സംഘടിപ്പിച്ചു.
രണ്ടു ദിവസമായി നടന്ന സ്നേഹസംഗമം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികളിലായി കെ. മുരളീധരൻ എം. പി, കെ. ദാസൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, ഡോ. മെഹ്റൂഫ് രാജ്, അമൽ.പി ജെയിംസ്, അബ്ദുള്ള മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ കെ. ഗീതാനന്ദൻ ,ടി.വി. സാദിഖ്, വി.കെ. ശശിധരൻ, ആശ്വാസം ഭാരവാഹികളായ ടി.വി. അബ്ദുൾ ഖാദർ, ഇ.കെ. ശ്രീനിവാസൻ, ഇ.കെ. ഗോവിന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സ്നേഹ സംഗമത്തിൽ ഒട്ടേറെ കലാകാരന്മാർ അവരുടെ കലാ പരിപാടികളിലൂടെ അതിഥികളായെത്തിയ രോഗികൾക്ക് ആനന്ദം പകർന്നു. കാപ്പാട് കടപ്പുറത്തേക്ക് വിനോദയാത്ര നടത്തുകയും അവിടെയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ ഭാഗമാകി പാലിയേറ്റീവ് വളണ്ടിയർമാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കുമായി രോഗീ പരിചരണത്തിൽ പ്രായോഗിക പരിശീലന ക്ലാസ് നടത്തി.
