KOYILANDY DIARY

The Perfect News Portal

കന്നൂർ തണ്ണീർ മലയിൽ തീപിടിത്തം

കൊയിലാണ്ടി: കന്നൂർ തണ്ണീർ മലയിൽ വൻ തീപിടിത്തം. വാഹനം എത്താൻ പറ്റാത്ത സ്ഥലമായതിനാൽ ഫയർഫോഴ്സ് സേനാംഗങ്ങൾ മലകയറി മുകളിലെത്തിയാണ് ഫയർ ബ്രേക്ക് ചെയ്തും പച്ചില തണ്ട് ഉപയോഗിച്ചും തീ കെടുത്തിയത്. പോലീസും, നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു. 5 എക്കറോളം പുല്‍കാടുകൾ കത്തി നശിച്ചിട്ടുണ്ട്. വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നു സംശയിക്കുന്നു. ഇവിടെ നിന്നും നാടൻ ചാരായം ഒഴിച്ചിരുന്ന കന്നാസും കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് തീപ്പിടുത്തം ഉണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ വി.കെ. ബാബുൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർ & റെസ്ക്യൂ ഓഫീസർമാരായ എം.എസ്. ഹരീഷ്, രാകേഷ്, ഇർഷാദ്, ഇ.എം. നിധി പ്രസാദ്, സി. സിജിത് കെ.എം.,വിജീഷ്, അമൽരാജ് ഹോം ഗാർഡുമാരായ സത്യൻ, ഓംപ്രകാശ് എന്നിവർ ദൗത്യത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *