കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ഒയിസ്‌ക റെയിൽവേയുമായി കൈകോർക്കുന്നു

വടകര: വടകര റെയിൽവേസ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ വടകര ഒയിസ്‌ക റെയിൽവേയുമായി കൈകോർക്കുന്നു. ഓയിസ്‌ക സ്റ്റേറ്റ് അംഗം പ്രൊഫ. കെ.കെ. മഹമൂദ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി.പി. രമേശൻ അധ്യക്ഷതവഹിച്ചു. കെ.പി. ചന്ദ്രശേഖരൻ, പുറന്തോടത്ത് സുകുമാരൻ, മണലിൽ മോഹനൻ, ടി.കെ. ഗോപിനാഥ്, സി.എച്ച്. സുഭാഷ്, രാജേഷ് കൃഷ്ണൻ, കെ.പി. പ്രദീപ് കുമാർ, വത്സൻ കുനിയിൽ എന്നിവർ സംസാരിച്ചു.

