ഓൺലൈൻ പഠനത്തിന് അധ്യാപകക്കൂട്ടം സമാഹരിച്ച 1,18,000 രൂപയുടെ ഡിജിറ്റൽ പഠനോപകരണം MLA ജമീല ഏറ്റുവാങ്ങി
കൊയിലാണ്ടി: കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് പഠനം മാറിയപ്പോൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒട്ടേറെ കുട്ടികളുടെ പ്രയാസങ്ങളാണ് പുറത്തുവന്നത്. ഈ പാശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വാങ്ങി നൽകാൻ സ്കൂളിലെ അധ്യാപകരുടെ കൂട്ടായ്മയാണ് മുന്നോട്ടുവന്നിരിക്കുന്നത്. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ അധ്യാപകരെയും മറ്റ് പ്രവർത്തകരെയും എംഎൽ.എ. അഭിനന്ദിച്ചു.

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ യുപി ഹൈസ്കൂൾ വിഭാഗം അധ്യാപകർ സമാഹരിച്ച 1,18,000 രൂപ ഉപയോഗിച്ച് വാങ്ങിയ ഓൺലൈൻ ഡിജിറ്റൽ പഠന സാമഗ്രികളും നോട്ട് പുസ്തകങ്ങളും പ്രധാന അധ്യാപിക എം ജി പ്രസന്നയിൽ നിന്ന് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഏറ്റുവാങ്ങി വിതരണം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഡ്വ. പി പ്രശാന്ത് അധ്യക്ഷനായി. പ്രിൻസിപ്പൽ പി വത്സല, വി. സുചിന്ദ്രൻ, ശ്രീലാൽ, ബീന, പി. സുധീർ കുമാർ, ജയരാജ് പണിക്കർ, അദ്ധ്യാപകരായ, വിജയൻ, ബി. സിന്ധു, നിപിൻജിത്ത്, കെ.ടി. ജോർജ്, നോഡൽ ഓഫീസർ വി.എം. രാമചന്ദ്രൻ, കെ ദീപ എന്നിവർ പങ്കെടുത്തു.


