KOYILANDY DIARY.COM

The Perfect News Portal

ഒരാഴ്ച, 5 കിലോ കുറയ്ക്കും ജ്യൂസ്!!

തടി കുറയ്ക്കുകയെന്നത് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രധാന ഘടകമായതു കൊണ്ടുതന്നെ ഇതിന് എല്ലാവരും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു. തടി കുറച്ചതു കൊണ്ടായില്ല, ഇത് ആരോഗ്യകരമായ രീതിയിലാകണമെന്നതാണ് വാസ്തവം. വീട്ടില്‍ തന്നെ അധികം പണച്ചെലവില്ലാതെ നമുക്കു ചെയ്യാവുന്ന പല വഴികളുമുണ്ട്, തടി കുറയാന്‍. ഇതിലൊരു വഴിയെക്കുറിച്ചറിയൂ,

വീട്ടില്‍ തന്നെ തയ്യാറാക്കി കുടിയ്ക്കാവുന്ന ഒരു ജ്യൂസാണിത്. ഒരാഴ്ച കൊണ്ട് 5 കിലോ വരെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ക്യാരറ്റ് ജ്യൂസ്-3 ടേബിള്‍ സ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസ്-3 ടേബിള്‍ സ്പൂണ്‍ ഫഌക്‌സ് സീഡ്‌സ്-1 ടീസ്പൂണ്‍ ക്യാരറ്റും കുക്കുമ്പറും വെവ്വേറെയടിച്ചു ജ്യൂസെടുക്കാം. ഫഌക്‌സ് സീഡ് മിക്‌സിയില്‍ പൊടിച്ച് ഈ പൊടി പരസ്പരം കലര്‍ത്തിയ ജ്യൂസുകളില്‍ ചേര്‍ത്തിളക്കാം.

Advertisements

രാവിലെ വെറുംവയറ്റില്‍ ഇതടുപ്പിച്ചു കുടിച്ചാല്‍ ഒരാഴ്ച കൊണ്ട് 5 കിലോ വരെ കുറയും. വിശപ്പു കുറച്ചും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ ജ്യൂസ് പ്രയോജനം നല്‍കുന്നത്. തടി കുറയ്ക്കാന്‍ മാത്രമല്ല, രക്തധമനികളെ ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇൗ ജ്യൂസിനൊപ്പം കൃത്യമായി വ്യായാമം കൂടി ചെയ്യുന്നത് ഇരട്ടി പ്രയോജനം നല്‍കും.

Share news