KOYILANDY DIARY

The Perfect News Portal

പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം> പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്ന് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള  നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും ഗവര്‍ണര്‍ ആമുഖമായി പറഞ്ഞു.

കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കും. അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1,500 പുതിയ സ്റ്റാര്‍ട്ട അപ്പുകള്‍ തുടങ്ങും. പഞ്ചവത്സര പദ്ധതികള്‍ കൃത്യവും ആസൂത്രിതവുമാക്കും. സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും, തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് മൂന്ന് ലക്ഷംഹെക്ടറില്‍ നെല്‍കൃഷി വ്യാപിപ്പിക്കും എന്നിവയാണ് നയപ്രഖ്യാപനത്തിലെ മുഖ്യ വാഗ്ദാനങ്ങള്‍.പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേഗത്തിലാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. പഞ്ചവല്‍സര പദ്ധതികള്‍ ആസൂത്രിതവും ശാസ്ത്രീയവുമാക്കും.

ഇളവ് നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. സ്വകാര്യ പദ്ധതികള്‍ പരിസ്ഥിതിക്ക് നാശമുാകാതെ നടപ്പിലാക്കും. വനിതകള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കും. ക്രമസമാധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.  കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും. ന്യൂനപക്ഷ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

Advertisements

വികസന പദ്ധതികള്‍ക്ക് ഭൂമി നല്‍കുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കും. ചിത്രഞ്ജലി സ്റ്റുഡിയോയില്‍ ഫിലിം സിറ്റി സ്ഥാപിക്കും. യൂണിവേഴ്സിറ്റി ലൈബ്രറികളെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തും