KOYILANDY DIARY.COM

The Perfect News Portal

ഒക്ടോബർ 14ൻ്റെ കർഷക പ്രക്ഷോഭം വിജയിപ്പിക്കുക: ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി

കോഴിക്കോട്: ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 14ന് നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാൻ ജില്ലാതല യോഗം തീരുമാനിച്ചു. താങ്ങുവില സമ്പ്രദായം തകർക്കരുത്, നെല്ല് സംബരണം തുടരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ദേശ വ്യാപകമായി താങ്ങുവില അവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു.

ജില്ല, ഏരിയാ, മേഖലാ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ ടി.കെ. രാജൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി. വിശ്വൻ വിശദീകരണം നടത്തി. കെ. ഷിജു, പി. കെ. വിശ്വൻ, എം.എസ്. മുഹമ്മദ്, ദേവരാജ്, സി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *