ഇസ്ലാം സഹജീവിയെ സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നത്: കെ.ശങ്കരനാരായണന്‍

പാലക്കാട്: മനുഷ്യത്യവും കാരുണ്യവും മുന്നോട്ടു വെക്കുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ക്ക് ക്രൂരത ചെയ്യാനാവില്ലെന്നും ഇസ്ലാം സഹജീവിയെ സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും കെ.ശങ്കരനാരായണന്‍ പറഞ്ഞു. ‘കാലം സാക്ഷി മനുഷ്യന്‍ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനം നടത്തുന്ന കമ്ബയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സാമൂഹിക ക്ഷേമം, ജീവിത മോക്ഷം ,ഇസ്‌ലാം സമന്വയമാണ്’ സംവാദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രപഞ്ചത്തെയും, മനുഷ്യനെയും കുറിച്ച് ഇത്ര സ്പഷ്ടമായി പറയുന്ന ഏക ഗ്രന്ഥം ഖുര്‍ആന്‍ ആണ്. അതിന് കാലം സാക്ഷിയാണ്. സത്യത്തോടൊപ്പം ജീവിക്കുമ്ബോള്‍ മാത്രമാണ് മനുഷ്യന്‍ വിജയത്തിലെത്തുക. മനസാക്ഷിക്കൊത്ത് ജീവിക്കുമ്ബോര്‍ മാത്രമാണ് ഒരാള്‍ മനുഷ്യനാകുന്നത്. ജമാഅത്തെ ഇസ്ലാമി ഈ സന്ദേശം കേരളം മുഴുവന്‍ എത്തിച്ചാല്‍ ഒരുപാട് മനുഷ്യര്‍ നഷ്ടത്തിലാവാതെ രക്ഷ നേടും. ഒരു മനുഷ്യനും പരസ്പരം ചതിക്കരുത്.

ആര്‍ത്തിയാണ് മനുഷ്യന്റെ പരാജയത്തിന് കാരണം. ഏറ്റവും കൂടുതല്‍ സമ്ബന്നരായ മുംബെ പട്ടണത്തില്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കടത്തിണ്ണകളില്‍ രാപാര്‍ക്കുന്നവര്‍ ഉള്ളത് .സ്വര്‍ണ്ണ നിര്‍മ്മിത വസ്ത്രള്‍ ധരിക്കുന്നവര്‍ക്കും സ്നേഹ ബന്ധങ്ങള്‍ ക്ക് മുന്‍ഗണന നല്‍കാത്തതിനാല്‍ അവര്‍ക്ക് ജീവിതത്തില്‍ സമാധാനമില്ല. ഏറ്റവും നല്ല ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാവണം.

വംശീയ വെറിയുടെ ഇരയാണ് കാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലിക, ഇന്ത്യന്‍ ജനാധിപത്യത്തെയും മൂല്യങ്ങളെയുമാണ് ഫാസിസ്റ്റുകള്‍ പിച്ചിച്ചീന്തിയെറിഞ്ഞത്.ഇത്തരം ചെയ്തികളെ എല്ലാ നല്ല മനുഷ്യരെയും അണിനിരത്തി ജനാധിപത്യപരമായി ചെറുക്കാന്‍ മനുഷ്യ സ്നേഹികള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ സെക്രട്ടറി നൗഷാദ് മുഹ്യുദ്ധീന്‍ അധ്യക്ഷ പ്രസംഗം നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാഅംഗം യൂസഫ് ഉമരി വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് അബദുല്‍ ഹക്കീം നദ് വി സമാപന പ്രസംഗം നടത്തി. യുവ കവി സൂര്യാ റാം കവിതാലാപനം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ ദില്‍ഷാദ് അലി സ്വാഗതവും, ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് വി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.
