ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. ദേശീയ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം എൽ.ഡി.എഫ്. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തിൽ വിളംബരജാഥ സംഘടിപ്പിച്ചത്. കൊയിലാണ്ടി പട്ടണത്തിൽ മുബാറക്ക് റോഡിലൂടെ സഞ്ചരിച്ച് ഹാർബർ പരിസരം താഴങ്ങാടി റോഡ് വഴി കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് സമാപിച്ച ജാഥയിൽ നൂറുകളക്കിന് പ്രവർത്തകർ അണിനിരന്നു.
നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, സി.പി.ഐ.(എം) ഏരിയാ നേതാക്കളായ ടി. കെ. ചന്ദ്രൻ, അഡ്വ. എൽ.ജി.ലിജീഷ്, സെൻട്രൽ ലോക്കൽ സെക്രട്ടറി ടി.വി. ദാമോദരൻ, സി.പി.ഐ. മണ്ഡലം സിക്രട്ടറി ഇ.കെ. അജിത്ത്, അസി. സിക്രട്ടറി എഡ്വ. സുനിൽ മോഹൻ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ, എൽ.ജെ.ഡി നേതാവ് ശശീന്ദ്രൻ, അഡ്വ. രാധാകൃഷ്ണൻ, ഐ.എൻ.എൽ. നേതാവ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.

