ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളെ ഉൾപ്പെടുത്തുക KPPA ഏരിയാ സമ്മേളനം
ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളെ ഉൾപ്പെടുത്തുക, കുടുoബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ച് പൊതുജന ആരോഗ്യം സംരക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭ സംസ്കാരിക നിലയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ഫാർമസി കൗൺസിൽ വൈസ് പ്രസിഡണ്ട് ടി. സതീശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി. എം. ദിദീഷ് കുമാർ അധ്യക്ഷനായിരുന്നു.
സംസ്ഥാന സർക്കാർ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആർദ്രം പദ്ധതിയിലൂടെ നടപ്പാക്കുമ്പോൾ ഔഷധ വിതരണ മേഖലയിൽ ഫാർമസിസ്റ്റ് വിരുദ്ധ നടപടികൾ ഉണ്ടാവുന്നത് വിഖ്യാതമായ കേരള വികസന മോഡലിന് എതിരാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ജില്ലാ ട്രഷറർ എ. ശ്രീശൻ, ജില്ലാ സിക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.ഡി സലീഷ് കുമാർ, എം. ജിജീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയാ സിക്രട്ടറി റനീഷ് എ. കെ. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. അനിൽകുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പി. കെ അനിൽകുമാർ, ടി. വി. രാഖില, രാഗേഷ് ടി, അശ്വതി പി എന്നിവർ സംസാരിച്ചു. വൈശാഖ് സി.എം നന്ദിയും പറഞ്ഞു
പുതിയ ഏരിയാ കമ്മറ്റി ഭാരവാഹികളായി അശ്വതി പി. പ്രസിഡണ്ട്, അനിൽകുമാർ കെ, രാഖില ടി.വി എന്നിവർ വൈസ് പ്രസിഡണ്ടായും, ദിദീഷ് കുമാർ പി.എം നെ. സിക്രട്ടറിയായും, വൈശാഖ് സി.എം, ശ്രുതി, കെ.കെ. എന്നിവരെ ജോ. സിക്രട്ടറിമാരായും, റനീഷ് എ.കെ.യെ ട്രഷററായും തിരഞ്ഞെടുത്തു.
