”ആശ്വാസ് 2026” വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
കൊയിലാണ്ടി: കേരള സർക്കാർ പ്രഖ്യാപിച്ച സഹകരണ മേഖലയിലെ വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആശ്വാസ് 2026 ഭാഗമായി കോഴിക്കോട് ഡിസ്ട്രിക്ട് ഡിഫറെന്റ് ഫാമിലി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും വായ്പ എടുത്ത് കുടിശ്ശികയായ വായ്പകൾ പലിശയിനത്തിൽ പരമാവധി 50 ശതമാനം വരെ ഇളവുകൾ നൽകുന്നു. പ്രസ്തുത സംഘത്തിൽ നിന്നും വായ്പയെടുത്തു കുടിശ്ശിക ആയവർ ഈ ആനുകൂല്യം ലഭിക്കുന്നതിന് ജൂലൈ 27ന് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ സംഘം ഓഫീസിൽ വച്ച് നടത്തുന്ന അദാലത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക നിബന്ധനകൾക്ക് വിധേയം



