ആനക്കുളം വൈബ്`സ് റസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

ഹോട്ടലിൽ അടച്ചുപൂട്ടി. കൊയിലാണ്ടി: ആനക്കുളം വൈബ്`സ് റസ്റ്റോറന്റിൽ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് ജെ.എച്ച്.ഐ മാരുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയത്. ഹോട്ടലിന് നോട്ടീസ് നൽകിയശേഷം. അടച്ചുപൂട്ടി.

പാചകം ചെയ്ത കോഴി ഇറച്ചി, പൊരിച്ചതും മസാല തേച്ചതും ഉൾപ്പെടെ ഫ്രിഡ്ജിൽ പല പാത്രങ്ങളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കൂടാതെ പഴകിയ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും പിടികൂടി. ഭക്ഷണ പദാർത്ഥങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് സൂക്ഷിച്ചിട്ടുള്ളത്. ജെെ.എച്ച്.ഐ.മാരായ ഷീബ, ഷിജിന എന്നിവരുടെ നതൃത്വത്തിലുള്ള സംഘത്തിൽ സുരേന്ദ്രൻ, നന്ദു എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ റെയ്ഡ് കർശനമാക്കുമെന്ന് ജെ.എച്ച്.ഐമാർ അറിയിച്ചു.


