ആനക്കുളം റെയിൽവെ ഗേറ്റ് ലോറിയിടിച്ച് തകർന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ റെയിൽവെ ഗേറ്റ് ലോറിയിടിച്ച് തകർന്നു. കൊല്ലം ആനക്കുളത്തെ റെയിൽവെ ഗേറ്റ് ആണ് ലോറിയിടിച്ച് തകർന്നത് വ്യാഴാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം. ഗെയ്റ്റ് താഴ്ത്തിക്കൊണ്ടിരിക്കുന്ന സമയത്ത് പിക്ക് അപ്പ് ലോറി ഗെയ്റ്റിൽ ഇടിക്കുകയായിരുന്നു.

ഗെയ്റ്റ് തകർന്നതോടെ അതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണിപ്പോൾ. റെയിൽവെ ജീവനക്കാരെത്തി ഗെയ്റ്റ് റിപ്പയർ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. രാത്രിയോടെ പണി പൂർത്തീകരിക്കും എന്നാണ് ജീവനക്കാർ അറിയിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. അൽപ്പ സമയത്തിനകം ആർ പി എഫ് എത്തി തുടർ നടപടികൾ സ്വീകരിക്കും. ഇതു വഴിയുള്ള വാഹനങ്ങൾ തിരിച്ചുവിട്ടു.




                        
