അശ്വന്ത് വായ കൊണ്ട് വരച്ച ചിത്രങ്ങളെ തേടിയെത്തിയത് ഇന്ത്യ ബുക്സ് ഒഫ് റെക്കോര്‍ഡ്
കൊയിലാണ്ടി: ലോക്ക് ഡൗണ്‍ കാലത്ത് കൗതുകത്തിന് വരച്ച ചിത്രങ്ങളെ തേടിയെത്തിയത് ഇന്ത്യ ബുക്സ് ഒഫ് റെക്കോര്‍ഡ്. സ്റ്റെന്‍സില്‍ ഡ്രോയിംഗ് എന്ന രൂപത്തില്‍ ഇന്ത്യയടക്കം പന്ത്രണ്ട് ഏഷ്യന്‍ രാജ്യങ്ങളിലെ പ്രസിഡൻ്റുമാരെ ഒരുമണിക്കൂര്‍ കൊണ്ട് വായകൊണ്ട് വരച്ചാണ് മൂടാടി വന്മുഖം അരയങ്കണ്ടി അശ്വന്ത് അംഗീകാരത്തിൻ്റെ തലപ്പാവ് അണിഞ്ഞത്.

ചിത്രരചനയില്‍ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് തോന്നിയപ്പോള്‍ വര കാല് കൊണ്ടാക്കി പരാജയമായിരുന്നു ആദ്യഘട്ടം. നിരന്തര പരിശ്രമത്തിലൂടെ കൈകാലുകള്‍, വായ എന്നിവ കൊണ്ടൊക്കെ വരച്ചു തുടങ്ങി. ഒടുവില്‍ ബുക്സ് ഓഫ് റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ് അശ്വന്തിൻ്റെ മിടുക്ക്. ഏഷ്യാ ബുക്സ് ഓഫ് റെക്കോര്‍ഡാണ് ലക്ഷ്യമെന്ന് അശ്വന്ത് പറയുന്നു.

കുറ്റിക്കാട്ടൂര്‍ എ.ഡബ്ലിയു.എച്ച് പോളിടെക്നിക്കില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അച്ഛന്: ബാബു അരയംകണ്ടി, അമ്മ: ലജിന. സഹോദരി: അലേക്യ.


