KOYILANDY DIARY.COM

The Perfect News Portal

അഭിനന്ദൻ വർത്തമാന് വീരചക്ര

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര്‍ ചക്ര ബഹുമതി. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത പരിഗണിച്ചാണ് വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്.

കൊയിലാണ്ടി ഈസ്റ്റ് റോഡിൽ 3 കടകളിൽ മോഷണം

കൂടാതെ വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് എയര്‍ ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Advertisements

ബാലക്കോട്ട് ആക്രമണത്തില്‍ പാക്കിസ്ഥാന്‍ വിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ പാക്കിസ്ഥാന്‍ സൈനികരുടെ പിടിയിലായരുന്നു.ഫെബ്രുവരി 27നായിരുന്നു പുലവാമ ചാവേര്‍ ആക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടില്‍ ഭീകരുടെ താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചത്.

വിമാനതിന്റെ യന്ത്രതകരാര്‍ മൂലം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പറക്കൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ പാക്ക് സൈന്യം പിടികൂടുകയായിരുന്നു. നയതന്ത്ര ഇടപെടുകള്‍ക്ക് നടത്തി മൂന്ന് ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്

Share news

Leave a Reply

Your email address will not be published. Required fields are marked *