അടിയന്തരാവസ്ഥാ വിരുദ്ധ ദിനം

ബാലുശ്ശേരി: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥയാണുള്ളതെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പറഞ്ഞു. ജനതാദൾ എസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥാ വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ജനാധിപത്യ സംരക്ഷണ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഭരണഘടനാ സ്ഥാപനങ്ങളെ തകർത്ത്, ഫെഡറൽ തത്വങ്ങൾ മറന്ന് പ്രവർത്തിക്കുന്ന കേന്ദ്ര ഭരണം രാജ്യത്തെ പട്ടാളത്തെയും അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത് ‘അടിയന്തരാവസ്ഥയെ അനുസ്മരിക്കും വിധം മാധ്യമങ്ങൾ സെൻസർ ചെയ്യപ്പെടുന്നതാവും ലോഹ്യ ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഇ ‘അഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് മേലേപ്പുറത്ത്, സജി പൂനത്ത്, ശശി തയ്യുള്ളതിൽ ടി.ആർ ശ്രീധരൻ, അബു മാസ്റ്റർ കൂമുള്ളി, ഷാജി കൊയിലാണ്ടി എന്നിവർ സംസാരിച്ചു.


