KOYILANDY DIARY.COM

The Perfect News Portal

വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി> വാഹന പരിശോധനയ്ക്കിടയില്‍ ബൈക്ക് യാത്രക്കാര്‍ മോട്ടോര്‍ വോഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഇടിച്ചു തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം സ്വദേശി എസ്.അജയകുമാറിനെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൊയിലാണ്ടി- താമരശ്ശേരി പാതയില്‍ ഉളളിയേരി പാലോറ സ്റ്റോപ്പിന് സമീപം മൂന്നുപേര്‍ സഞ്ചരിച്ച ഒരു മോട്ടോര്‍ സൈക്കിള്‍ കൈകാട്ടി നിര്‍ത്തിപ്പിക്കുന്നതിനിടയില്‍ ബൈക്ക് യാത്രികര്‍ പെട്ടെന്ന് വേഗം കൂട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. തെറിച്ചുവീണ അജയ് കുമാറിനെ  ഉടന്‍തന്നെ ജീപ്പില്‍ കൊയിലാണ്ടി ആസ്പത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മോട്ടോര്‍ സോക്കിളില്‍ യാത്രചെയ്ത രണ്ട് യുവാക്കള്‍ക്കും പരിക്കുണ്ട്.

Share news