KOYILANDY DIARY

The Perfect News Portal

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് കൊയിലാണ്ടി ഒരുങ്ങുന്നു

കൊയിലാണ്ടി> ഡിസംബര്‍ 29 മുതല്‍ 2016 ജനുവരി 1 വരെ കൊയിലാണ്ടിയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലാത്സവത്തിന് ഒരുക്കം പുരോഗമിക്കുന്നു. മേളയുടെ നടത്തിപ്പിനായി രൂപവത്ക്കരിച്ച വിവധ കമ്മറ്റികള്‍ പ്രവര്‍ത്തന രംഗത്ത് സക്രിയമാണ്. പ്രചാരണത്തിന്റെ ഭാഗമായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് ജോ: ആര്‍.ടി.ഒ സി.എം ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വേദികളൊരുക്കേണ്ട സ്ഥലങ്ങളെല്ലാം ബന്ധപ്പെട്ടവര്‍ പരിശോധിച്ചു കഴിഞ്ഞു. മേളയുമായി ബന്ധപ്പെട്ട ഓഫീസ് ജോലികളും പൂര്‍ത്തിയായി വരികയാണ്.