യാത്രയയപ്പ് നൽകി
കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് യു.പി.സ്കൂളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിച്ച പ്രധാനധ്യാപിക എൻ.ടി. കമല, കെ. സുരേഷ് ബാബു, മാലത്ത് സുരേഷ്, സി.എം. ബാലകൃഷ്ണൻ, പി.സുഷമ എന്നിവർക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിർമല അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലൻ നായർ ഉപഹാര സമർപ്പണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.രാജീവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.സജീവൻ, കെ.ഗോപാലൻ, ഇ.എം.മനോജ് കുമാർ, ടി. കുഞ്ഞിരാമൻ, എം.ജി.ബൽരാജ്, ലീഹ ഷാജി, പി.ടി. ഷീബ, വി.പി. സദാനന്ദൻ, ആരുഷ് വി. ഡലീഷ്, പി.ടി.എ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് സി.ബിജു എന്നിവർ സംസാരിച്ചു.

