ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി കോടതി പരിസരത്തു വെച്ച് ഫല വൃക്ഷതൈകൾ വിതരണം ചെയ്തു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജും കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ ടി.പി. അനിൽ ഫല വൃക്ഷത്തൈകൾ കൊയിലാണ്ടി ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകൻ അഡ്വ. ചന്ദ്രശേഖരന് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ശ്രീജ ജനാർദ്ദനൻ നായർ (കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്) അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. സത്യൻ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി വി. ധനേഷ് കൊയിലാണ്ടി ബാർ അസോസിയേഷൻ അംഗങ്ങൾ. അഡ്വക്കേറ്റ് ക്ലാർക്കുമാർ, കോടതി ജീവനക്കാർ , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ജീവനക്കാർ , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.


