പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു
കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റ് സംഭാവന ചെയ്ത പൾസ് ഓക്സി മീറ്ററുകൾ എം.എൽ.എ കാനത്തിൽ ജമീല നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിന് കൈമാറി. പിറന്നാൾ ആഘോഷത്തിനായി മാറ്റി വെച്ച 5000 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത എസ് പി. സി. കേഡറ്റ് തരുൺ എസ് കുമാറിനെ യോഗത്തിൽ സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു. പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ബിജേഷ്. യു, സബ് ഇൻസ്പെക്ടർ മുനീർ. കെ, പി.ടി.എ വൈസ് പ്രസിഡണ്ട് സുചീന്ദ്രൻ വി, ജയരാജ് പണിക്കർ, സ്റ്റാഫ് സെക്രട്ടറി സിന്ധു. ബി, എസ്.പി.സി. സി.പി.ഒ. രജിന ടി.എൻ, ഷീബ. കെ.എം, എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി. ഉഷാ കുമാരി സ്വാഗതവും എ.സി.പി.ഒ. നസീർ എഫ് .എം നന്ദിയും പറഞ്ഞു.

