KOYILANDY DIARY.COM

The Perfect News Portal

പാൻ ഇന്ത്യ മാസ്റ്റേഴ്‌ ഗെയിംസ്: കബഡിയിൽ ഒന്നാം സ്ഥാനം നേടി കേരളം

കൊയിലാണ്ടിക്ക് അഭിമാനമായി.. കരുത്തന്മാരെ തറപറ്റിച്ച്‌ കബഡിയിൽ തൂത്തുവാരി… ബാംഗ്ലൂരിൽ വച്ചു നടന്ന പാൻ ഇന്ത്യ മാസ്റ്റേഴ്‌സ്‌ (pan india masters) ഗെയിംസിൽ കബഡിയിൽ കർണാടകയോടും മഹാരാഷ്ട്രയോടും മത്സരിച്ച് ഒന്നാം സ്ഥാനം നേടി കേരളം. മികച്ച പോയിന്റുകൾ വാരിക്കൂട്ടിയാണ് ഈ വിജയം കൈവരിച്ചത്‌. 2 വർഷം മുൻപാണ് കൊയിലാണ്ടിയിൽ ടീം രൂപംകൊള്ളുന്നത്. കൊയിലാണ്ടി ഗേൾസിൽ 2007 ബാച്ചിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ 12 വർഷത്തിന് ശേഷം വീണ്ടും ഒത്തുകൂടി കബഡി ടീം രൂപീകരിക്കുകയായിരുന്നു. തുടർന്ന് ടൂർണമെന്റിൽ ഓരോന്നിലും പങ്കെടുത്ത് മികച്ച പോരാട്ടം തന്നെ ഇവർ കാഴ്ചവെച്ചു.

പ്രാക്ടീസ് തരാൻ ആരും മുന്നോട്ട് വരാതിരുന്ന ഘട്ടത്തിൽ പേരാമ്പ്ര സ്വദേശികളായ ആശിഷ്, ബെൽജിത്ത് എന്നിവരാണ് ടീമിന് പ്രാക്ടീസ് കൊടുത്തത്. രഗിത പി. എം, ആരതി. കെ.പി, അനുഷ പി, ഗീതു വി.കെ, ശിൽക്ക ബാലൻ, മനീഷ വി.കെ, ജാസ്മിൻ, അഭിന പി.വി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ഈ മിന്നും വിജയം നേടിയത്.

ഇതോടെ അടുത്ത ആഴ്ചയിൽ തിരുവനന്തപുരത്തു വച്ചു നടക്കുന്ന നാലാമത് നാഷണൽ മാസ്റ്റേഴ്‌സ് ഡെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് കേരള ടീമിന്. ടീമിൽ നിന്നും ക്യാപ്റ്റൻ രഗിത പി.വി കഴിഞ്ഞ സീനിയർ മീറ്റിൽ കേരളത്തെ പ്രതിനിതീകരിച്ച് ഹരിയാനയിൽ വച്ചു നടന്ന നാഷണൽ മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. കോഴിക്കോടിനെ പ്രധിനിധികരിച്ചു നടന്ന state ഒളിംപിക്ക് കബഡിയിൽ സ്റ്റേറ്റിൽ മുന്നാം സ്ഥാനവും നേടിയിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *