നഗരസഭയുടെ സമഗ്ര വികസന പദ്ധതി കാനത്തില്‍ ജമീല എം.എല്‍.എക്ക് സമര്‍പ്പിച്ചു
കൊയിലാണ്ടി: നഗരസഭയുടെ 2021-25 വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട സമഗ്രവികസന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കാനത്തില്‍ ജമീല എം.എല്‍.എക്ക് സമര്‍പ്പിച്ചു. നഗരസഭാ ഓഫീസില്‍ എം.എല്‍.എക്ക് നല്കിയ സ്വീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭ ചെയര്മാന് കെ.പി.സുധ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രേഖ കൈമാറി.
വൈസ്ചെയര്‍മാന്‍ അഡ്വ. കെ. സത്യന്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.ഷിജു, ഇ.കെ.അജിത്, നിജില പറവക്കൊടി, സി. പ്രജില, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, സി.എം. സിന്ധു, കെ.കെ.വൈശാഖ്, നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എ. സുധാകരന് എന്നിവര്‍ സംസാരിച്ചു.

