ഡൽഹിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തിച്ചേർന്ന യുവാവിനെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തെറ്റായ സന്ദേശം നൽകി ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി പരാതി.
ഡൽഹിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തിച്ചേർന്ന യുവാവിനെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തെറ്റായ സന്ദേശം നൽകി ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി പരാതി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത് . ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ മാർഗ്ഗം കോഴിക്കോടെത്തുകയും ആരോഗ്യ വിഭാഗത്തിൻ്റെ കസ്റ്റഡിൽ മറ്റൊരു വാഹനത്തിൽ കൊയിലാണ്ടിയിൽ എത്തിച്ചേരുകയും ചെയ്ത കുറുവങ്ങാട് സ്വദേശിയായ അക്ഷയ് എന്ന യുവാവിനെയാണ് എൻ.ജി.ഒ. അസോസിയേൻ നേതാവും തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ റഫീഖ് അലി തെറ്റായ സന്ദേശം നൽകി ഗുരതരമായ അച്ചടക്കലംഘനം നടത്തിയിരിക്കുന്നത്.
കൊയിലാണ്ടിയിൽ നിന്ന് വീട്ടിലേക്ക് പോകാൻ വാഹന സൌകര്യ ഉറപ്പാക്കാനാണ് അക്ഷയ് ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടത്. കൊയിലാണ്ടി ബീച്ച്, കുറവങ്ങാട് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലെ ആർ.ആർ.ടി. ചുമതലയുള്ള ഉദ്യോഗസ്ഥനാണ് റഫീഖ് അലി. ഫോണിൽ കാര്യങ്ങൾ ധരിപ്പിച്ച യുവാവിനോട് ഓട്ടോറിക്ഷയിൽ പോകാൻ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷക്കാരൻ കയറ്റാൻ തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ എവിടെ നിന്നാണ് വന്നതെന്ന് പറയണ്ടാ എന്നാണ് ഈ ഉദ്യോഗസ്ഥൻ നൽകിയ മറുപടി. സംഭവം റെക്കോർഡ് ചെയ്ത ഓഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ചയായിരിക്കുകയാണ്.

വിദൂരങ്ങളിൽ നിന്ന് എത്തുന്നവരെ ക്വോറൻ്റൈൻ ചെയ്യാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഇത്തരം നീക്കം മനപൂർവ്വമുള്ള രോഗവ്യാപനത്തിനുള്ള ആഹ്വാമാണെന്ന് ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടപി ബി.പി. ബബീഷ് പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ബബീഷ് കൂട്ടിച്ചേർത്തു.

