ഗ്രന്ഥശാലകൾ നാടിന്റെ നിറ ദീപങ്ങളാണ്: കവി ആലങ്കോട് ലീലാകൃഷ്ണൻ

കൊയിലാണ്ടി: ഗ്രന്ഥശാലകൾ ഒരു നാടിന്റെ നിറ ദീപങ്ങളാണെന്നും, ഗ്രാമങ്ങളിൽ ഗ്രന്ഥശാലകൾ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. എഴുത്തുകാരൻ ശ്രീധരൻ പള്ളിക്കരയുടെ സ്മരണക്കായി വീരവഞ്ചേരിയിൽ സ്ഥാപിച്ച ശ്രീധരൻ പള്ളിക്കര സ്മാരക ഗ്രന്ഥാലയം സാമുഹ്യ മുന്നേറ്റപഠന കേന്ദ്രം ഉൽഘാടനം ചെയത് സംസാരിക്കുകയായിന്നു അദ്ദേഹം. ഡോ.സോമൻ കടലൂർ അദ്ധ്യക്ഷത വഹി ച്ചു.
കെ.ദാസൻ എം.എൽ.എ.മുഖ്യാതിഥിയായിരുന്നു. ആദ്യ പുസ്തകവിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം. സി. കുഞ്ഞമ്മദിൽ നിന്നും എസ്.വീണ ഏറ്റുവാങ്ങി. അംഗത്വ വിതരണം ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിച്ചു. ഓണാഘോഷ സമ്മാന വിതരണം മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി നിർവ്വഹിച്ചു. കെ. ജീവാനന്ദൻ, ഹർഷ ലത, വി.വി.സുരേഷ്, ടി. കെ പത്മനാഭൻ, മിനി തെക്കെവീട്ടിൽ, ഒ.രാഘവൻ മാസ്റ്റർ, രവി വീക്കുറ്റി, വി.വി.രാജൻ, ഷെരീഫ് ഇ, കെ.കെ.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

