KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും 48 കോടി രൂപയുടെ അനുമതി ലഭിച്ചു

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും 48 കോടി രൂപയുടെ അന്തിമ ധനകാര്യ അനുമതി ലഭിച്ചതായി കെ. ദാസൻ എംഎൽഎ.  ഇതില്‍ കുറുവങ്ങാട് ഗവ.ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ – 4 കോടി, കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി ബ്ലോക്കിന് 5.15 കോടി എന്നീ രണ്ട് പ്രവൃത്തികള്‍ ഇപ്പോള്‍ ടെണ്ടര്‍ ഘട്ടത്തിലാണ്. 
ഇതില്‍ ഗവ.കോളജില്‍ വരുന്ന ലൈബ്രറി ബ്ലോക്ക് സെമിനാര്‍ ഹാള്‍ അടക്കം അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ജില്ലയിലെ തന്നെ ബൃഹത്തായ ആദ്യത്തെ ലൈബ്രറി ബ്ലോക്കാണ്.  കൊയിലാണ്ടി ഗവ.ഐ.ടി.ഐ മാസ്റ്റര്‍പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ സമഗ്രവികസനത്തിനാണ് ഒരുങ്ങുന്നത്.  പുതിയ കെട്ടിടം, വര്‍ക്ക്ഷോപ്പുകളുടെ നവീകരണം,ക്ലാസ്മുറികള്‍ ഹൈടെക് ആക്കല്‍,  ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്‍ തുടങ്ങിയ നിരവധി പ്രവൃത്തികള്‍ ഇവിടെ ഇപ്പോള്‍ ടെണ്ടറിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുന്നു.  രണ്ടാഴ്ചക്കകം തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ ഫിക്സ് ചെയ്യുന്നതോടെ ഈ രണ്ട് പ്രവൃത്തികള്‍ക്കും തുടക്കമാകുമെന്ന് എം.എൽ.എ. പറഞ്ഞു.
ഇത് കൂടാതെ താഴെ പറയുന്ന രണ്ട് പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ 2020 ജനുവരി 21ന് കൂടിയ കിഫ്ബി ബോര്‍ഡ് യോഗം  അംഗീകാരം നല്‍കിയത്.  ആനക്കുളം മുചുകുന്ന് റെയില്‍വെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം- 36 കോടി,  മണ്ഡലത്തിലെ തീരദേശ മേഖലയിലെ സ്കൂളുകളായ കോരപ്പുഴ ഗവ. ഫിഷറീസ് യു.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം – 68 ലക്ഷം,  കൊയിലാണ്ടി ഗവ.ഫിഷറീസ് യു.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം- 64 ലക്ഷം,  ആന്തട്ട ഗവ.യു.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം – 93 ലക്ഷം,  പയ്യോളി ഗവ.ഫിഷറീസ് എല്‍.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം- 61ലക്ഷം തുടങ്ങി 4 സ്കൂളുകള്‍ക്കായി 2 കോടി 86 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് അനുമതിയായത്.  സ്കൂള്‍  പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താനുള്ള ചുമതല നല്‍കിയിരിക്കു തീരദേശ വികസന കോര്‍പ്പറേഷനാണ്.  അവര്‍  ടെണ്ടര്‍ ചെയ്യുന്നതോടെ പ്രവൃത്തികള്‍ ആരംഭിക്കാനാകും.  ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയിട്ടുണ്ട്. 
കൊയിലാണ്ടി നിയോജകമണ്ഡലത്തിലേക്കായി ബജറ്റിലൂടെ കിഫ്ബി വഴി ഭരണാനുമതിയായത് 4 റെയില്‍വെ മേല്‍പ്പാലങ്ങള്‍ക്കാണ്.  കൊല്ലം-നെല്ല്യാടി, ആനക്കുളം-മുചുകുന്ന്, പയ്യോളി രണ്ടാംഗേറ്റ്-കോട്ടക്കല്‍, ഇരിങ്ങല്‍ -കോട്ടക്കല്‍ എന്നിവയാണ് അവ.  ആയതില്‍ കൊല്ലം-നെല്ല്യാടി ആര്‍.ഒ.ബി, ആനക്കുളം-മുചുകുന്ന് ആര്‍.ഒബി എന്നീ രണ്ട് പ്രവൃത്തികളുടെ വിശദമായ പദ്ധതി രേഖ കേരള റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കിഫ്ബിക്ക് ധനാനുമതിക്കായി സമര്‍പ്പിച്ചിരുന്നു  ഇതില്‍ ആനക്കുളം –മുചുകുന്ന് റെയില്‍വെ മേല്‍പ്പാലത്തിനാണ് ഇപ്പോള്‍ അന്തിമ ധനകാര്യാനുമതി ലഭിച്ചിരിക്കുന്നത്.  ഇനി ഭൂമി ഏറ്റെടുത്ത് ടെണ്ടര്‍ ചെയ്യുന്നതോടെ പ്രവൃത്തി ആരംഭിക്കുന്നതാണ്.
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി ഭരണാനുമതിയായ പ്രവൃത്തികള്‍
ക്രമ.
നം. പ്രവൃത്തിയുടെ പേര് തുക
DPR 
1. പയ്യോളി – പേരാമ്പ്ര റോഡ്  42 കോടി
2. കൊയിലാണ്ടി ഗവ.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം 5 കോടി
3. കൊയിലാണ്ടി നഗരസഭ- സമീപ ഗ്രാമപഞ്ചായത്തുകള്‍ കുടിവെള്ള പദ്ധതി 85 കോടി
4. കോരപ്പുഴ പാലം നിര്‍മ്മാണം 25 കോടി
5. കൊയിലാണ്ടി ഗവ.കോളജ് ഹൈ ടെക് ലൈബ്രറി ബ്ലോക്ക്  5.15 കോടി
6. തോരായിക്കടവ് പാലം 25 കോടി
7. അകലാപ്പുഴ പാലം 33 കോടി
8. നടേരിക്കടവ് പാലം 20 കോടി
9. ആനക്കുളം – മുചുകുന്ന് റെയില്‍വെ മേല്‍പ്പാലം 36 കോടി
10. കൊല്ലം – നെല്ല്യാടി റെയില്‍വെ മേല്‍പ്പാലം 29 കോടി
11. പയ്യോളി രണ്ടാംഗേറ്റ് – കോട്ടക്കല്‍ റോ‍ഡ്  റെയില്‍വെ മേല്‍പ്പാലം 30 കോടി
12. ഇരിങ്ങല്‍ റെയില്‍വെ മേല്‍പ്പാലം 25 കോടി
13 കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 3 കോടി
13. പയ്യോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 3 കോടി
14. 4 ഫിഷറീസ് സ്കൂളുകള്‍ക്കായി  2.86 കോടി
15. സബ് രജിസ്ട്രാര്‍ ഓഫീസ് തച്ചന്‍കുന്ന് പയ്യോളി 1.15 കോടി
16. കൊല്ലം-നെല്ല്യാടി റോഡ്  42 കോടി
17. കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിടം 30 കോടി
ആകെ442.16 കോടി
ഇത് കൂടാതെ തീരദേശ ഹൈവെക്ക് മുഴുവന്‍ പണവും കിഫ്ബി വഴിയാണ് നല്‍കുന്നത്.  കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കോരപ്പുഴ മുതല്‍ കോട്ടക്കല്‍ വരെയുള്ള ഭാഗത്തെ  36 കിലോമീറ്റര്‍ നിര്‍മ്മാണച്ചെലവ് ഏകദേശം 250 കോടിയില്‍ അധികം രൂപ കൂടി ഇതിനോടൊപ്പം കൂട്ടേണ്ടതാണ്.  ഇതില്‍ കോടിക്കല്‍ ബീച്ച് – കൊളാവിപ്പാലം  7.5കി.മീ. റീച്ചിന്റെയും സാന്റ് ബാങ്കിലേക്കുള്ള പാലത്തിന്റെയും 88 കോടിയുടെ (36 കോടി റോഡ്+52 കോടി പാലം) ഡി.പി.ആര്‍ കിഫ്ബിയുടെ പരിഗണനക്ക് നല്‍കി കഴിഞ്ഞു.  കൊളാവിപ്പാലം – കോടിക്കല്‍ റീച്ചിന്റെ (3 കി.മീ) പദ്ധതിരേഖ അവസാനഘട്ടത്തിലാണ്    
മറ്റ് റീച്ചുകളുടെ സ്ഥലപരിശോധനയും നിര്‍ണ്ണയവും നടന്നു വരുന്നു.  
തീരദേശ ഹൈവെയുടെ നിര്‍മ്മാണ ചെലവിന് കേരളത്തില്‍ ആകെ തത്ത്വത്തില്‍ 6500 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയതാണ്.  അങ്ങനെ വരുമ്പോള്‍ കിഫ്ബിയില്‍ നിന്ന് മാത്രം 18 പ്രവൃത്തികള്‍ക്കായി ആകെ 692(442+250)  കോടി രൂപയുടെ കിഫ്ബി ഫണ്ടാണ് നമ്മുടെ മണ്ഡലത്തിലേക്ക് അനുവദിച്ചത്. 
ഭരണാനുമതിയോടെ കൊയിലാണ്ടി മണ്ഡലത്തിലേക്കായി 17 പ്രവൃത്തികളാണ്  കിഫ്ബി അനുവദിച്ചത്.    ആകെ അടങ്കല്‍  442. 16 കോടി രൂപ
1. 2 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു – 
എ) പയ്യോളി-മേപ്പയ്യൂര്‍-പേരാമ്പ്ര റോഡ്,
ബി) കൊയിലാണ്ടി.ഗവ.വി.എച്ച്.‌എസ്.എസ്. കെട്ടിടം.
2. 3 പ്രവൃത്തികളുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ – 
എ)   സബ് രജിസ്ട്രാര്‍ ഓഫീസ് തച്ചന്‍ കുന്ന് പുതിയ കെട്ടിടം, 
ബി) കോരപ്പുഴ പാലം നിര്‍മ്മാണം
സി) കൊയിലാണ്ടി നഗരസഭ/ഗ്രാമപഞ്ചായത്ത് കുടിവെള്ളപദ്ധതി
3. 2 പ്രവൃത്തികള്‍ ഇപ്പോള്‍ ടെണ്ടറില്‍ – 
എ) കൊയിലാണ്ടി ഗവ.കോളജ് ഹൈ.ടെക് ലൈബ്രറി ബ്ലോക്ക്
ബി) ഗവ.ഐ.ടി.എ കൊയിലാണ്ടി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തല്‍.
4. 2  പ്രവൃത്തികള്‍ക്ക് കൂടി ഇപ്പോള്‍ അന്തിമ ധനകാര്യ അനുമതി –  
എ) ഫിഷറീസ് സ്കൂളുകള്‍ക്ക് കെട്ടിടം
ബി) ആനക്കുളം – മുചുകുന്ന് ആര്‍.ഒ.ബി 
ഭരണാനുമതിയായ പ്രവൃത്തികളില്‍ കിഫ്ബി ബോര്‍ഡിന്റെ അന്തിമ ഭരണാനുമതി ലഭിക്കാന്‍ ബാക്കിയുള്ളത് 8 പ്രവൃത്തികള്‍ക്കാണ്.   ആയതിന്റെ എല്ലാം വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത് അന്തിമ ഘട്ടങ്ങളിലാണ്.  പദ്ധതി രേഖ അംഗീകരിക്കുന്നതോടെ ആയതിനും വളരെ പെട്ടെന്ന് തന്നെ അന്തിമ ധനാനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.
Share news

Leave a Reply

Your email address will not be published. Required fields are marked *