കൊയിലാണ്ടി താലൂക്കിൽ ഡോക്ടർമാരുടെ സമരം പൂർണ്ണം

കൊയിലാണ്ടി: പൊതുജനാരോഗ്യരംഗത്തെ പാടെ തകർക്കുന്ന കേന്ദ്ര എൻ.എം.സി.ബില്ലിനെതിരെ ‘ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിൽ കാലത്ത് 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഒ.പി.ബഹിഷ്കരിച്ചുള്ള സമരം’ പൂർണം. ഗവ: ആശുപത്രിയിൽ ഡോക്ടർമാർ കരിദിനമാചരിച്ചു. സ്വകാര്യ പ്രാക്ടീസും ഒഴിവാക്കി.
ജനദ്രോഹ ബില്ലിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധ സമരത്തിന് ഡോ.സി.സുധീഷ്, ഡോ.എം. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.

