KOYILANDY DIARY

The Perfect News Portal

ചുമട്ട്‌തൊഴിലാളി യൂണിയന്‍ മുനിസിപ്പല്‍ സമ്മേളനം

കൊയിലാണ്ടി : ചുമട്ട്‌ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി മുനിസിപ്പല്‍ സമ്മേളനം നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട് കെ. കെ. സന്തോഷ് അദ്ധ്യക്ഷനായിരുന്നു. സി.ഐ.ടി.യു ഏരിയാ ടി. ഗോപാലന്‍, ചെത്ത് തൊഴിലാളി യൂണിയന്‍ സെക്രട്ടറി എം.എ. ഷാജി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി പി. സുരേന്ദ്രന്‍ സ്വാഗതവും പി.എം. സത്യന്‍ നന്ദിയും പറഞ്ഞു.
15 അംഗ കമ്മിറ്റിയെയും,   കെ. കെ. സന്തോഷ് (പ്രസിഡണ്ട്), പി. സുരേന്ദ്രന്‍ (സെക്രട്ടറി),  എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *