കെ.എം.ആർ സ്പോർട്സ് അക്കാദമി ഹോം ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു


കൊയിലാണ്ടി: നഗരസഭയിലെ നടേരി മരുതൂരിൽ കെ.എം.ആർ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ഹോം ടൂർണ്ണമെൻ്റ് നഗരസഭ വൈസ് ചെയര്മാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. കെ.എം. രാജീവൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കരാത്തെ ബ്ലാക്ക് ബെൽറ്റ് വിജയികർക്കുള്ള അവാർഡുകളുടെ വിതരണം എം.എം.സി. എം. ഡി. അനിൽകുമാർ വള്ളിലും എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയികൾക്കുള്ള സമ്മാനദാനം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എ. സജീവ് കുമാറും നിർവ്വഹിച്ചു.

സമാപന പരിപാടിയിൽ ഷട്ടിൽ ടൂർണ്ണമെൻ്റ് വിജയികൾക്കുള്ള ട്രോഫികൾ നഗരസഭ കൗൺസിലർ എം. പ്രമോദ് വിതരണം ചെയ്തു. അക്കാദമി ഭാരവാഹികളായ ചന്ദ്രൻ അപർണ്ണ, മുരളി, മനോജ്, ബൈജു, ജിനീഷ് എന്നിവർ സംസാരിച്ചു.


