കള്ളക്കേസിനെതിരെ ബിജെപി ധർണ്ണ നടത്തി

കൊയിലാണ്ടി: യുവമോർച്ച മണ്ഡലം സെക്രട്ടറി അഭിൻ അശോക്, ജിതിൻ എന്നിവർക്കെതിരെ കൊയിലാണ്ടി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് BJP ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടില പീടികയിൽ ധർണ്ണ സംഘടിപ്പിച്ചു. സിപി.എം വനിതാ പഞ്ചായത്ത് മെമ്പർ കെടുത്ത കള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു. യുവമോർച്ച സംസ്ഥാന സമിതി അംഗം ഹരിഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
നിരപരാധികളുടെ പേരിൽ എടുത്ത കേസ് നിരുപാധികം പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ശശി അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ, സുനിൽ കുമാർ എ. കെ, വിനോദ് കാപ്പാട്, അതുൽ എസ്എസ്, ബിനീഷ് ബിജലി, വി.കെ.സി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
