KOYILANDY DIARY

The Perfect News Portal

ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച സമരസമിതിയുടെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി.  സമാധാനപരമായി  ഹർത്താൽ നടക്കുന്നതിനിടെ  പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  ഹർത്താൽ നടന്നുകൊണ്ടിരിക്കെ യാതൊരു പ്രകാപനവുമില്ലാതെ പ്രവർത്തകരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തതായി സംയുക്ത സമരസമിതിയുടെ നേതാക്കൾ ആരോപിച്ചു. പത്തോളം പ്രവർത്തകരെയാണ് അറസ്റ്റ് ചെയതത്. എസ്.ഡി.പി.ഐ, എസ്.ഐ.ഒ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രവർത്തകരെ പോലീസ് മർദ്ദിച്ചതായും നേതാക്കൾ പറഞ്ഞു.

എന്നാൽ പ്രവർത്തിച്ച് കൊണ്ടിരുക്കുന്ന പെട്രോൾ പമ്പ് അടപ്പിക്കാൻ സംഘം ചേർന്ന് വന്ന് അക്രമം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കൊയിലാണ്ടി പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ചിലരെ അറസ്റ്റ് ചെയതത്. കോടതി ഉത്തരവ് നിലനിൽക്കെ മുൻകൂട്ടി അനുമതി വാങ്ങാതെ ഹർത്താൽ നടത്തുന്നതിനെതിരെ സംസ്ഥാന ഡിജിപി ഇന്നലെ സർക്കുലർ പുറത്തിറക്കിയിരുന്നു. തുടർന്നാണ്  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുൻകരുതൽ അറസ്റ്റിന് പോലീസ് തയ്യാറായത്.  

കൊയിലാണ്ടി ബീച്ച് റോഡിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പോലീസ് സ്റ്റേഷനു മുമ്പിലൂടെ കൊല്ലം ടൌണിലേക്കും തുടർന്ന് കൊയിലാണ്ടിയിലേക്കും തിരിച്ചു. സംഘർഷം കണക്കിലെടുത്ത്  സി.ഐ. കെ. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ  കൊയിലാണ്ടി സ്റ്റേഷനിൽ വൻ പോലീസ് സംഘവും നിലയുറപ്പിച്ചു. സംഘർഷം ഒഴിഞ്ഞതോടെ കൊയിലാണ്ടി ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ സമരമസിതി നേതാക്കളായ സക്കറിയ, ശശീന്ദ്രൻ ബപ്പൻകാട്, ഹബീബ് തുടങ്ങിയവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *