ഐആര്‍എന്‍എസ്‌എസ് 1 ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട > ഇന്ത്യന്‍ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്‌എസ് 1 ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.04 നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ ഇരുപതാം മിനിട്ടില്‍ ഉപഗ്രഹം താത്ക്കാലിക ഭ്രമണപഥത്തിലെത്തി. തുടര്‍ന്ന് പേടകത്തിലെ സൗരോര്‍ജ പാനലുകള്‍ വിടര്‍ന്നു. ഉപഗ്രഹത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളില്‍ ഉപഗ്രഹത്തിലെ ദ്രവ എഞ്ചിന്‍ (ലാം ) ജ്വലിപ്പിച്ച് ഭ്രമണപഥം ഉയര്‍ത്തും.
ജി എസ് എല്‍ വി 6 എ ഉപഗ്രഹത്തിന്റെ പരാജയത്തിനു ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഐ എസ് ആര്‍ ഒ തിരിച്ചു വരവിലൂടെ കരുത്തുകാട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ ഗതി നിര്‍ണയ സംവിധാനമായ നാവിക് ശ്രേണിയിലെ ഉപഗ്രഹമാണ് ഐ ആര്‍ എന്‍ എസ് എസ് 1 ഐ. അമേരിക്കന്‍ ജിപിഎസിന് ബദലായുള്ള സംവിധാനമാണിത്. ശ്രേണിയിലെ അവസാന ഉപഗ്രഹം കൂടി ലക്ഷ്യം കണ്ടതോടെ നാവിക് സംവിധാനം പൂര്‍ണ സജമാകും.

അടുത്ത 8 മാസത്തിനുള്ളില്‍ ചാന്ദ്രയാന്‍ 2 അടക്കം 9 വിക്ഷേപണങ്ങള്‍ നടത്തുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ വിക്ഷേപണ വിജയത്തിന് ശേഷം അറിയിച്ചു. പിഎസ്‌എല്‍വിയുടെ വിക്ഷേ പണ വിജയം ആവേശകരമെന്ന് വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ് പറഞ്ഞു. തുടര്‍ച്ചയായ വിക്ഷേപണങള്‍ക്ക് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം സുസജ്ജമാണെന്ന് ഡയറക്ടര്‍ പി കുഞ്ഞികൃഷ്‌ണന്‍ അറിയിച്ചു. എല്‍പിഎസ്‌സി ഡയറക്‌ടര്‍ ഡോ ആര്‍ നാരായണന്‍, മിഷന്‍ ഡയറക്‌ടര്‍ ആര്‍ ഹട്ടന്‍, വെഹിക്കിള്‍ ഡയറക്‌ടര്‍ എ ജി രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

