എം.പി.മാരുടെ സസ്പെൻഷൻ: “രാജ്യസഭാ അധ്യക്ഷന്‍ 1 ലക്ഷം ഇ മെയിൽ

കൊയിലാണ്ടി: രാജ്യസഭാ എം.പി.മാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന “രാജ്യസഭാ അധ്യക്ഷന്‍ 1 ലക്ഷം ഇ മെയിൽ അയക്കൽ കൊയിലാണ്ടി മണ്ഡലം തലം ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു. എം.കെ. രൂപേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ: എസ്. സുനിൽ മോഹൻ, കെ. എസ്. രമേഷ് ചന്ദ്ര, എം.കെ. ബിനു. അശ്വിൻ രമേഷ്, ബൈജു അരങ്ങാടത്ത്, അശ്വതി വിജയൻ എന്നിവര്‍ സംസാരിച്ചു.

