സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച് രാജ്യസഭ

ഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച് രാജ്യസഭ. സുഷമയുടെ അപ്രതീക്ഷിത മരണത്തിലൂടെ കഴിവുറ്റ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു സുഷമയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
