വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന കരിയര്‍ എക്സിബിഷന് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സമിതിയും കരിയര്‍ഗുരു കോഴിക്കോടും വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന കരിയര്‍ എക്സിബിഷന് സംഘടിപ്പിക്കുന്നു. മേയ് 12, 13 തീയതികളില്‍ കൊയിലാണ്ടി ടൗണ്‍ഹാളിലാണ് പരിപാടി.
എസ്.എസ്.എല്‍.സി.ക്കുശേഷം വിദ്യാര്‍ഥികള്‍ ഏതു കോഴ്സ് തിരഞ്ഞെടുക്കണം, ജോലി സാധ്യതകള്‍, നീറ്റ് പരീക്ഷയുടെ പ്രത്യേകതകള്‍ എന്നിവയെല്ലാം വിശദീകരിക്കും. ഡോ. എം.എസ്. ജലീല്‍ ക്ലാസെടുക്കും.

