വനഭൂമിയില്‍ അടക്കം 50,000 പേര്‍ക്ക് പട്ടയം നല്കാന് നടപടി
പത്തനംതിട്ട: സംസ്ഥാനത്ത് ഭൂമിയുടെ കൈവശക്കാരായ അരലക്ഷത്തോളം പേര്‍ക്ക് പട്ടയം നല്കാന് നീക്കം. ഭൂരിഭാഗവും മലയോരമേഖലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍പെടുന്ന വനഭൂമിയാണ്. ചെറുകിട കര്‍ഷകര്‍ എന്ന നിലയിലാണ് പട്ടയം നല്‍കുന്നത്.പരമാവധി നാേലക്കര്‍ വരെ ഭൂമിക്കാണ് പട്ടയം നല്‍കുക. വനഭൂമിക്ക് പട്ടയം നല്കാന് കേന്ദ്ര വനം മന്ത്രാലയത്തിെന്റ കൂടി അനുമതിവേണം.
ഡിസംബര്‍ 31ന് മുമ്ബ് 50,000 പട്ടയം നല്‍കാനാണ് ലക്ഷ്യമിടുന്നത്. 1977 ജനുവരി ഒന്നിന് മുമ്ബ് വനഭൂമി ൈകയേറിയ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും. 1977 ജനുവരി ഒന്നിനുമുമ്ബുള്ള കൈയേറ്റക്കാര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള 1993ലെ ചട്ടം, സര്‍ക്കാര്‍ ഭൂമിയും പുറേമ്ബാക്കും പതിച്ചുനല്‍കുന്നതിനുള്ള 1964ലെ ഭൂമി പതിവ് ചട്ടം, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ ഭൂമി പതിച്ചുനല്‍കുന്നതിനുള്ള 1995ലെ നിയമം, ലാന്‍ഡ് ൈട്രബ്യൂണലുകള്‍ വഴി നല്കാവുന്നവ എന്നിങ്ങനെ നാലിനങ്ങളിലായാവും പട്ടയം.
അരലക്ഷം പട്ടയം നല്കുന്നതില് 40,000 ത്തോളം പേര് 1977ന് മുമ്ബ് വനഭൂമി ൈകയേറിയവരാണ്. 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം സമതല പ്രദേശങ്ങളില്‍ പരമാവധി ഒരേക്കര്‍വരെ കൃഷിഭൂമിയും വീടുെവച്ച് താമസിക്കുന്നതിന് 15 െസന്റുമാണ് നല്‍കുക. ഇടതുമുന്നണി തീരുമാനപ്രകാരമാണ് റവന്യൂ വകുപ്പ് നടപടി. കേന്ദ്ര വനംമന്ത്രാലയത്തിെന്റ അനുമതി ഒഴികെ നടപടി പൂര്‍ത്തിയായതായി റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രശേഖരന് നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.