റവന്യൂ ജില്ലാ കലോത്സവം: കൊയിലാണ്ടിയും കോഴിക്കോട് സിറ്റിയും ചാമ്പ്യന്മാര്

കൊയിലാണ്ടി> റവന്യൂജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 351 പോയിന്റ് നേടി കൊയിലാണ്ടി ഉപജില്ലയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 385 പോയിന്റ് നേടി കോഴിക്കോട് സിറ്റി ഉപജില്ലയും ചാമ്പ്യന്മാരായി. യുപി വിഭാഗത്തില്‍ 147 പോയിന്റ് നേടിയ ബാലുശേരി ഉപജില്ലയാണ് ഒന്നാമത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 349 പോയിന്റ് നേടിയ കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനത്തും 317 പോയിന്റ് നേടിയ ചേവായൂര്‍ മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 381 പോയിന്റ് നേടിയ ചേവായൂര്‍ രണ്ടാം സ്ഥാനത്തും 352 പോയിന്റ് നേടിയ കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമാണ്. യുപി തലത്തില്‍141 പോയിന്റ് നേടിയ പേരാമ്പ്ര രണ്ടാംസ്ഥാനത്തും 139 പോയിന്റ് നേടിയ കൊയിലാണ്ടി മൂന്നാം സ്ഥാനത്തും എത്തി.
യുപി അറബിക് വിഭാഗത്തില്‍ 61 പോയിന്റ് നേടിയ കുന്നുമ്മല്‍, വടകര, ഫറോക്ക് ഉപജില്ലകള്‍ ഒന്നാം സ്ഥാനത്തും 59 പോയിന്റ് നേടിയ കൊയിലാണ്ടി, നാദാപുരം എന്നിവ രണ്ടാം സ്ഥാനത്തും 58 പോയിന്റ് നേടിയ കൊടുവള്ളി മൂന്നാം സ്ഥാനത്തുമെത്തി. അറബിക് ഹൈസ്കൂള്‍ വിഭാഗത്തില്‍ 91പോയിന്റ് നേടിയ കൊടുവള്ളി ഒന്നാം സ്ഥാനവും 88 പോയിന്റ് നേടിയ വടകര രണ്ടാം സ്ഥാനവും 87 പോയിന്റ് നേടിയ തോടന്നൂര്‍ മൂന്നാം സ്ഥാനവും നേടി. യുപി സംസ്കൃത വിഭാഗത്തില്‍ 93 പോയിന്റ് നേടിയ മേലടി ഒന്നാം സ്ഥാനത്തും 88 പോയിന്റ് നേടിയ പേരാമ്പ്ര രണ്ടാം സ്ഥാനത്തും 87 പോയിന്റോടെ ചോമ്പാല മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 87 പോയിന്റോടെ കൊയിലാണ്ടി ഒന്നാം സ്ഥാനത്തും 86 പോയിന്റോടെ കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനത്തും 81 പോയിന്റോടെ പേരാമ്പ്ര മൂന്നാം സ്ഥാനത്തും എത്തി.

ഹൈസ്കൂള്‍ തലത്തില്‍ 168 പോയിന്റ് നേടിയ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മുന്നില്‍. 148 പോയിന്റ് നേടിയ സില്വര്ഹില്സും 117 പോയിന്റ് നേടിയ പേരാമ്പ്ര എച്ച്എസ്എസും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 234 പോയിന്റ് നേടി സില്‍വര്‍ ഹില്‍സ് ഒന്നാം സ്ഥാനത്തും 148 പോയിന്റ് നേടിയ മേമുണ്ട എച്ച്എസ്എസും 113 പോയിന്റോടെ ജിഎച്ച്എസ് കോക്കല്ലൂര്‍ രണ്ടും മൂന്നും സ്ഥാനത്ത് എത്തി. യുപി വിഭാഗത്തില്‍ 65 പോയിന്റ് നേടിയ സെന്റ് ആന്റണീസ് വടകരയും 56 പോയിന്റ് നേടിയ സില്വര്ഹില്സും 48 പോയിന്റ് നേടിയ തിരുവങ്ങൂര്‍ എച്ച്എസ്എസും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

