KOYILANDY DIARY

The Perfect News Portal

കലോത്സവ ഓര്‍മകള്‍ ഗവ. ബോയ്സ് എച്ച്എസ്എസിന്റെ ചുവരുകളില്‍ വരകളായി പിറവിയെടുത്തു

കൊയിലാണ്ടി > കലോത്സവ ഓര്‍മകള്‍ കൊയിലാണ്ടി ഗവ. ബോയ്സ് എച്ച്എസ്എസിന്റെ ചുവരുകളില്‍ വരകളായി പിറവിയെടുത്തു. കലോത്സവ സമാപനത്തിന്റെ ഭാഗമായി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത പരിപാടി.

പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍ ഉദ്ഘാടനംചെയ്തു.ചിത്രകാരന്‍ യു.കെ.രാഘവന്‍ ചിത്രംവരച്ച് തുടക്കം കുറിച്ചു. അധ്യാപകരായ അഭിലാഷ് തിരുവോത്ത്, സുരേഷ് ഉണ്ണി, റഹ്മാന്‍ കൊഴുക്കല്ലൂര്‍, ഹാറൂണ്‍ അല്‍ ഉസ്മാന്‍, ശിവദാസ് നടേരി, സതീഷ് പാലോറ, വേണു നരിപ്പറ്റ, ടി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കാളികളായി. പിടിഎ പ്രസിഡന്റ് അഡ്വ. യു കെ ചന്ദ്രന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി വത്സല സ്വാഗതവും ബി കെ ശ്രീഹരി നന്ദിയും പറഞ്ഞു. എന്‍എസ്എസ് പ്രോഗ്രാം കണ്‍വീനര്‍ എ സുഭാഷ്കുമാര്‍ നേതൃത്വം നല്‍കി.