മുഖ്യമന്ത്രി ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ എട്ടിന് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകള്‍ സന്ദര്‍ശിക്കും. കോഴഞ്ചേരിയിലെ ക്യാമ്ബുകള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ആലപ്പുഴയ്ക്ക് പോകും.
പിന്നീട് എറണാകുളം നോര്‍ത്ത് പറവൂറിലെ ക്യാന്പുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് തൃശ്ശൂര്‍ ചാലക്കുടിയിലെ ക്യാന്പുകളിലെത്തും. വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും . റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ , ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

രാവിലെ എട്ടിന് തിരുവനന്തപുരം ടെക്‌നിക്കല്‍ ഏരിയയില്‍നിന്ന് ഹെലിക്കോപ്‌റ്റില്‍ ആദ്യം ചെങ്ങന്നൂരിലേകലൊണ് പോകുക. ക്രിസ്‌ത്യന്‍ കോളേജിലെ ഗ്രൗണ്ടിലിറങ്ങുന്ന മുഖ്യമന്ത്രി ക്രിസ്‌ത്യന്‍ കോളേജിലെ ദുരിതാശ്വാസക്യാമ്ബ് സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴഞ്ചേരിയിലെത്തും.അവിടെ എജിഎം ആഡിറ്റോറിയത്തിലുള്ള ക്യാമ്ബ് സന്ദര്‍ശിക്കും. തുടര്‍ന്ന് ആലപ്പുഴയിലേക്ക്. അവിടെ പൊലീസ് ഗ്രൗണ്ടില്‍ ഇറങ്ങി ലിയോ സ്‌കൂളിലെ ക്യാമ്ബ് സന്ദര്‍ശിക്കും.

തുടര്‍ന്ന് പറവൂരിലെത്തും. നോര്‍ത്ത് പറവൂര്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലിറങ്ങുന്ന മുഖ്യമന്ത്രി ഗ്രിഗോറിയസ് സ്‌കൂളിലെ ക്യാമ്ബ് സന്ദര്‍ശിക്കും. അവിടെനിന്നും ചാലക്കുടിയിലേക്ക്. പനമ്ബിള്ളി മെമ്മോറിയല്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങി അവിടെയുള്ള ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിക്കും. തുടര്‍ന്ന് ചാലക്കുടിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും.

