ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി കരിദിനം ആചരിച്ചു

കൊയിലാണ്ടി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കരിദിനം ആചരിച്ചു. സംസ്ഥാന വ്യാപകമായി സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് സമരം നടത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും, കെ.പി.സി.സി ഓഫീസ് ഉൾപ്പെടെ പാർട്ടി സ്ഥാപനങ്ങൾ അക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് കരി ദിനം ആചരിച്ചത്. പ്രവർത്തകർ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി ടൗണിൽ പ്രകടനം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു .

ബ്ലോക്ക് പ്രസിഡണ്ട് വി.വി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. ബാലകൃഷ്ണൻ, പി രത്നവല്ലി ടീച്ചർ, കെ.പി. വിനോദ് കുമാർ, അഡ്വ.പി.ടി. ഉമേന്ദ്രൻ , അസ്വ കെ.പി. നിഷാദ്, മുരളി തോറോത്ത്, നടേരി ഭാസ്ക്കരൻ , കെ.വി റീന, രജീഷ് വെങ്ങളത്ത്കണ്ടി, റാഷിദ് മുത്തമ്പി , പി.കെ. പുരുഷോത്തമൻ, ഗോപി ചെറുവോട്ട് എന്നിവർ സംസാരിച്ചു.


