ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ 29ന്; NDA ബന്ധം ഉപേക്ഷിച്ചേക്കും

ആലപ്പുഴ : ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ 29ന് ചേരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് യോഗം പ്രഖ്യാപിക്കും. ഉറപ്പ് നല്കിയ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനാല്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചുകൊണ്ട് പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ട്.
ചെങ്ങന്നൂരില്‍ നിലവില്‍ ഒറ്റയ്ക്ക് പ്രചരണം നടത്താനാണ് ബിഡിജെഎസ് തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ നടപടിയില്‍ എന്‍ഡിഎ ഘടകകക്ഷികളെല്ലാം അതൃപ്തിയിലാണ്. പിന്നോക്കവിഭാഗങ്ങളോട് ബിജെപി കാട്ടുന്ന വിമുഖതയില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്കുള്ള കടുത്ത അസംതൃപ്തി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് വെള്ളാപ്പള്ളി നടേശന് നേരത്തെ പറഞ്ഞിരുന്നു.

