KOYILANDY DIARY.COM

The Perfect News Portal

ബാര്‍കോഴ: കേസ് ഡയറിയും വസ്തുതാന്വേഷണ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു

കൊച്ചി > ബാര്‍കോഴകേസിലെ കേസ് ഡയറിയും വസ്തുതാന്വേഷണ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ പ്രത്യേക കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. ബാര്‍കോഴയില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കാനാവശ്യപ്പെട്ട് വിജിലന്‍സ് എസ്‌പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ ഫെബ്രുവരി 16ന് വിശദമായ വാദം കേള്‍ക്കും. അന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കണം.

മാണിക്കെതിരെ തുടരന്വേഷണം നടത്താന്‍ പുതിയ തെളിവുകളില്ലെന്നാണ് സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട്. സുകേശന്റെ തന്നെ മുന്‍ റിപ്പോര്‍ട്ടിന് ഘടക വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്.

Share news