പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് തീവെച്ചു കൊലപ്പെടുത്തി

കൊച്ചി: എറണാകുളം കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തീകൊളുത്തികൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തികൊളുത്തി കൊല്ലുകയായിരുന്നു. കാക്കനാട് അത്താണിയില്‍ ഷാലന്റെയും മോളിയുടേയും മകള്‍ ദേവിക (17)യാണ് കൊല്ലപ്പെട്ടത്. തീകൊളുത്തിയ പറവൂര്‍ സ്വദേശി മിഥുനും തീപടര്‍ന്ന് പൊളളലേറ്റ് മരിച്ചു.
പുലര്ച്ചെബൈക്കില് വീട്ടിലെത്തിയ മിഥുന് വാതിലില്‍ മുട്ടിയപ്പോള്‍ ഷാലനാണ് വാതില്‍ തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ മിഥുന് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീവെയ്ക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാലനും പരിക്കേറ്റു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണമെന്ന് കരുതുന്നു. പൊലീസ് ഇരുവരേയുംആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

