പിറവത്ത് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

പിറവം: ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ വീടിന് നേരെ നാടന്‍ ബോംബ് എറിഞ്ഞു. പിറവം മേഖല സെക്രട്ടറി നിഥിന് രാജിന്റെ പാഴൂര്‍ അമ്പലപ്പടിക്ക് സമീപമുള്ള വീട്ടിലേക്കാണ് ബുധനാഴ്ച അര്‍ധരാത്രി ബോംബേറുണ്ടായത്.
തുടരെ തുടരെ രണ്ട് ബോംബുകളാണ് എറിഞ്ഞിട്ടുള്ളത്. അത്യുഗ്ര ശബ്ദത്തില്‍ പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാരും സമീപ വാസികളും വീടിന് പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു.

ഈ സമയം നിധിനും അച്ഛന് രാജന്,അമ്മ, സഹോദരി എന്നിവരും വീട്ടില്‍ ഉണ്ടായിരുന്നു.ബോംബേറില്‍ വീടിന്റെ ഭിത്തി വീണ്ടുകീറി. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Advertisements

