KOYILANDY DIARY.COM

The Perfect News Portal

പാന്‍കാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ലിംഗപദവി രേഖപ്പെടുത്താം

ഡൽഹി: പാന്‍കാര്‍ഡില്‍ സ്ത്രീക്കും പുരുഷനും മാത്രമല്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അവരുടെ ലിംഗപദവി രേഖപ്പെടുത്താമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ വിജ്ഞാപനം. നിലവില്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ പുതുക്കുമ്പോഴും സ്വന്തം ലിംഗപദവി നല്‍കാം. 49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാകുക.

ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ ഇത് പ്രാബല്യത്തില്‍വരും. ആധാറിലും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലും ഈ സൗകര്യം നേരത്തെ ലഭ്യമാക്കിയിരുന്നു. നിലവില്‍ ആദായ നികുതി നിയമ പ്രകാരം പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്ബോള്‍ അപേക്ഷകര്‍ ആധാര്‍ നമ്ബര്‍കൂടി രേഖപ്പെടുത്തണം.

എന്നാല്‍ ആധാറില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നു രേഖപ്പെടുത്താമെന്നിരിക്കെ, പാനില്‍ അതില്ലാത്തത് പ്രശ്നം സൃഷ്ടിച്ചു. കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തത് വിവാദമുണ്ടാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

Advertisements

സര്‍ക്കാരിന്റെ എല്ലാ പദ്ധതികളിലും മറ്റു പൗരന്മാരോടൊപ്പം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അവസരം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നാലുവര്‍ഷം മുന്‍പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലായിരുന്നു ഈ പ്രസ്താവന. എന്നാല്‍ ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ വിഷയം വിവാദമായപ്പോഴാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് തയ്യാറായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *